സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടണില്‍
ജിദ്ദ: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടണില്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി മുപ്പത്തി അയ്യായിരം കോടി റിയാലിന്റെ കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് നയതന്ത്രജ്ഞരുടെ കണക്ക് കൂട്ടല്‍. പശ്ചിമേഷ്യയിലെ പ്രധാന വിഷയങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.
കിരീടാവകാശിയായി അധികാരമേറ്റ ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന ആദ്യ ബ്രിട്ടീഷ് സന്ദര്‍ശനമാണിത്. പിറക്കാനിരിക്കുന്നത് മുപ്പത്തയ്യായിരം കോടി റിയാലിന്റെ നിക്ഷേപ സഹകരണ കരാറുകള്‍. എണ്ണേതര വരുമാനം കൂട്ടാനുള്ള സഊദി നീക്കത്തിന്റെ ഭാഗമാണിത്.
ചടുലതയുള്ള ഭരണാധികാരിയായാണ് കിരീടാവകാശിയെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അരാംകോയുടെ അഞ്ച് ശതമാനം ഓഹരി പൊതുവിപണിയില്‍ വച്ചിട്ടുണ്ട്. ഇത് വാങ്ങാന്‍ ബ്രിട്ടീഷ് കമ്പനികള്‍ രംഗത്തുണ്ട്. ഇതും ചര്‍ച്ചയിലെ പ്രധാന വിഷയമാണ്. സന്ദര്‍ശനം പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളിലും നിര്‍ണായകമാകും.
പ്രധാനമന്ത്രി തേരേസ മെയുമായുള്ള കൂടിക്കാഴ്ചയെ ഉറ്റു നോക്കുന്നുണ്ട് പാശ്ചാത്യ മാധ്യമങ്ങള്‍. ഈ മാസം 19ന് അമേരിക്കയിലെത്തും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഈ രണ്ട് സന്ദര്‍ശനവും പശ്ചിമേഷ്യയിലെ സുപ്രധാന വിഷയങ്ങളിലെ നിര്‍ണായക വഴിത്തിരിവാകും.
ഇതിനിടെ സഊദി അറേബ്യയെ ലോക സാമ്പത്തിക ശക്തിയുടെ ഭാഗമാക്കുമെന്ന് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡെയ്‌ലി ടെലിഗ്രാഫിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. വിഷന്‍ 2030 ന്റെ ഭാഗമായി പെട്രോളിതര വരുമാനം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനെ മാത്രം അവലംബിച്ചുള്ള സാമ്പത്തിക സാഹചര്യത്തില്‍ സഊദിക്ക് മുന്നോട്ടു നീങ്ങാനാവില്ല. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴും വിഷന്‍ 2030 ന്റെ ഭാഗമായും സഊദിയും ബ്രിട്ടനുമിടയില്‍ ഏറെ സഹകരണം സാധ്യമാവും. സഊദി അരാംകോയുടെ അഞ്ച് ശതമാനും ഓഹരികള്‍ വിപണിയിലിറക്കുന്നതിലൂടെ 100 ബില്യന്‍ ഡോളര്‍ സഊദിക്ക് നേടാം. സഊദിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് സാമ്പത്തിക വളര്‍ച്ചക്കും വികാസത്തിനും യോജിച്ചതാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."