ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹാന്‍ രാജിവച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹാന്‍ രാജിവച്ചു. ട്രംപുമായി വ്യാപാര നയം സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായത്. സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ് ഗാരി കൊഹാന്‍.
സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ ഗാരിക്ക് ഭിന്നാഭിപ്രായമുണ്ടായിരുന്നു. തീരുവ വര്‍ധിപ്പിച്ചാല്‍ വിലവര്‍ധനവുണ്ടാവുമെന്ന് പറഞ്ഞ് ട്രംപിന്റെ തീരുമാനത്തെ കൊഹന്‍ എതിര്‍ത്തിരുന്നു. രാജ്യത്തെ സേവിക്കാന്‍ കഴിയുകയെന്നുള്ള തനിക്കുള്ള ആദരവാണെന്നും നികുത പരിഷ്‌കാരം ഉള്‍പ്പെടെയുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചതിലൂടെ അമേരിക്കക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചുവെന്ന് കൊഹന്‍ പ്രസ്താവനിയിലൂടെ പറഞ്ഞു.
വ്യാപാര നയവുമായി ബന്ധപ്പെട്ട് ഇറക്കുമതി തീരുവയെ എതിര്‍ നിലപാടുള്ള ബിസിനസ് എക്‌സിക്യൂട്ടീവിനും ട്രംപിനുമിടയില്‍ കൂടിക്കാഴ്ച്ച നടത്താന്‍ കൊഹാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറിയ ട്രംപ് വ്യാപര നയത്തെ പിന്തുണക്കാന്‍ കൊഹാനോട് ഓവലിലെ ഓഫിസില്‍വച്ച് ചൊവ്വാഴ്ച ആവശ്യപ്പെടുകയായിരുന്നു. ഇതിന്് കൊഹാന്‍ മറുപടി നല്‍കിയിരുന്നില്ല.
ട്രംപിന്റെ നിലപാടുകളെ നേരത്തെയും കൊഹാന്‍ എതിര്‍ത്തിരുന്നു. ചാര്‍ലറ്റസ്‌വില്ലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തീവ്രവലതു പക്ഷ റാലിയോടുള്ള ട്രംപിന്റെ പ്രതികരണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
നികുതി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കൊഹാന്‍ വളരെയധികം ശ്രമിച്ചുവെന്ന്് ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക പുരോഗതിക്കായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
മികച്ച കഴിവുകളുള്ള അപൂര്‍വ വ്യക്തിയാണ് കൊഹാന്‍. അമേരിക്കന്‍ ജനതക്കായി സമര്‍പ്പിച്ച സേവനങ്ങള്‍ക്ക് അദ്ദേഹത്തിന് നന്ദി പറയുകയാണെന്ന് ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടത്തില്‍ രാജവയ്ക്കുന്ന പ്രധാനികളില്‍ അഞ്ചാമത്തെയാളാണ് കൊഹാന്‍. വാര്‍ത്താ വിനിമയ മേധാവി ഹോപ് ഹിക്ക് കഴിഞ്ഞാഴ്ച രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."