കോടതി വിധിയില്‍ സന്തോഷം; എത്രയും വേഗത്തില്‍ നാട്ടിലെത്താനാശ- ഹാദിയ
സേലം: കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഹാദിയ. വിവാഹം സാധുവാക്കിയ സുപ്രിം കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാദിയ പ്രതികരിച്ചു. എത്രയും പെട്ടെന്ന് നാട്ടിലെത്താനാണ് ആഗ്രഹമെന്നും നാട്ടിലെത്തിയാല്‍ എല്ലാം പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹം അംഗീകരിച്ചുള്ള കോടതി വിധി വന്നതോടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സേലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷെഫിനുമൊത്തായിരിക്കും ഹാദിയ നാട്ടിലേക്കു തിരിക്കുക.
http://suprabhaatham.com/kerala-08-03-19-hadiya-case-supreme-court-verdict/
ഇരുവരുടെയും വിവാഹം അസാധുവാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് കഴിഞ്ഞ ദിവസമാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാല്‍, കേസില്‍ എന്‍.ഐ.എ നടത്തിവരുന്ന അന്വേഷണം തുടരാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വിവാഹം റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് ഷെഫിന് ജഹാന് നല്കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."