വിപുലീകരണ പദ്ധതികളുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: ഈ വര്‍ഷം പതിനാറ് പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നതുള്‍പ്പടെ കൂടുതല്‍ വിപുലീകരണപദ്ധതികള്‍ നടപ്പാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ബര്‍ലിനില്‍ രാജ്യാന്തര ട്രാവല്‍ ഫെയറില്‍ പങ്കെടുക്കവെ ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലീകരണപ്രവര്ത്തനങ്ങളെ ഉപരോധം ഒരുതരത്തിലും ബാധിച്ചിട്ടില്ല. കാര്യമായെന്തെങ്കിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉപരോധം പരാജയമായിരുന്നു.
ഒന്‍പതു മാസം മുന്‍പുള്ളതിനേക്കാള്‍ ഖത്തര്‍ എയര്‍വേയ്സ് ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്രമായിട്ടുണ്ട്. ലക്സംബര്‍ഗിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങും. അവിടേക്ക് നേരിട്ടു സര്‍വീസ് തുടങ്ങുന്ന ആദ്യത്തെ ഗള്‍ഫ് എയര്‍ലൈന്‍ എന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കും. യുകെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്തോണിയയിലെ ടല്ലിന്‍, മാള്‍ട്ടയിലെ വല്ലേറ്റ, ഫിലിപ്പീന്‍സിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ഡാ നാങ്, തുര്‍ക്കിയിലെ ബോദ്രം, അന്താല്യ, ഹാതേയ്, ഗ്രീസിലെ മൈക്കണോസ്, തെസ്സലോനിക്കി, സ്പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍. കൂടാതെ വാര്‍സോ, ഹാനോയി, ഹോചിമിന്‍ സിറ്റി, പ്രേഗ്, കീവ്, മാഡ്രിഡ്, ബാര്‍സലോണ, മാലിദ്വീവ്സ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."