HOME
DETAILS
MAL
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണ്: പി.പി തങ്കച്ചന്
backup
March 09 2018 | 22:03 PM
പെരുമ്പാവൂര്‍: സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പ്രസ്താവിച്ചു.
അന്തര്‍ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച വനിതാ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ലീലാമ്മ രവി, പി. മുരളീധരന്, വിജയന് മുണ്ടിയാത്ത്, മനോജ് മൂത്തേടന്, പി.പി അവറാച്ചന്, പി.കെ മുഹമ്മദ് കുഞ്ഞ്, കൊച്ചു ത്രേസ്യ ജോസ്, ലിസ്മി ജോസ്, ആനി ബേസില്‍, ബേബി ഉതുപ്പ്, ടി വി ജോണി, കെ.എസ് ശിവന്, കെ.സി ആന്റണി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."