അപ്രതീക്ഷിത ദുരന്തത്തില്‍ വിറങ്ങലിച്ച് മുഖത്തല എം.ജി.റ്റി.എച്ച്.എസ്
കൊട്ടിയം: രാവിലെ നടന്ന പ്രവേശനോത്സവ പരിപാടിയുടെ ആരവങ്ങള്‍ അടങ്ങുന്നതിന് മുന്‍പു മുഖത്തല എം.ജി.റ്റി.എച്ച്.എസ് ദുരന്തമുഖമായി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്കൂള്‍ കെട്ടിടത്തിലെ തൂണ് ഇടിഞ്ഞു വീണ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്ത് മരിച്ചത്. കെട്ടിടത്തിന്റെ അറ്റത്തെ തൂണില്‍ പിടിച്ചതും അത് ഇടിഞ്ഞുവീണതും ഒരുമിച്ചായിരുന്നു. തൂണ് ഇടിഞ്ഞത് ഒരു കൈകൊണ്ട് താങ്ങി നിര്‍ത്താന്‍ നിഷാന്ത് ശ്രമിച്ചെങ്കിലും നടന്നില്ലെന്നു സഹപാഠികള്‍ പറയുന്നു.സമീപത്തുണ്ടായിരുന്ന കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉച്ചഭക്ഷണത്തിന് കൈകഴുകാന്‍ കൂട്ടുകാരുമൊത്ത് പൈപ്പിനു ചുവട്ടിലേക്കു പോകുമ്പോഴാണ് നിഷാന്ത് അപകടത്തില്‍പെട്ടത്. കണ്ണനല്ലൂര്‍ ആലുംമൂട് യു.പി സ്കൂളിലെ പഠനത്തിന് ശേഷം കണ്ണനല്ലൂര്‍ എച്ച്.എസില്‍ ചേരാനായിരുന്നുവത്രേ നിഷാന്ത് തീരുമാനിച്ചിരുന്നത്. പിന്നീട് പ്രിയകൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി മുഖത്തല സ്കൂളിലേക്കു വരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."