കുടുംബശ്രീ ഇരുപതാം ആണ്ടിലേക്ക്: എഴുത്ത് ശില്‍പശാല നടത്തി
ആലപ്പുഴ: സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍ ഇരുപത് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ഓര്‍മ പുസ്തകം തയാറാക്കുന്നതിനായി ജില്ലാ തലത്തില്‍ ഏകദിന എഴുത്ത് ശില്‍പശാല സംഘടിപ്പിച്ചു. സ്വന്തം ജീവിതാനുഭവത്തില്‍ നിന്ന് ഉണ്ടായി വരുന്ന സാഹിത്യത്തെ ആധുനിക സമൂഹം മൂല്യബോധത്തോടെയാണ് നോക്കി കാണുന്നതെന്ന് കവി കാവാലം ബാലചന്ദ്രന്‍ പറഞ്ഞു. അമ്പലപ്പുഴ തകഴി സ്മാരകത്തില്‍ നടന്ന ഏകദിന എഴുത്ത് ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വസിദ്ധമായ ഭാഷാ ശൈലിയാണ് എന്നും സാഹിത്യത്തിനു ജീവന്‍ നല്‍കിയിട്ടുള്ളത്. ഓര്‍മപുസ്തക്കതിനുള്ള അനുഭവക്കുറിപ്പുകള്‍ തയാറാക്കി നല്‍കുമ്പോഴും തികച്ചും സാധാരണമായ ഭാഷാ ശൈലി ഉപയോഗിക്കാന്‍ സാധിക്കണം. കഴിഞ്ഞ ഇരുപതും വര്‍ഷക്കാലമായി സ്ത്രീകളുടെ ഉന്നമനം സാധ്യമാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിലും കുടുംബശ്രീ ഒരുപാട് മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്മാര്‍, മുന്‍ ചെയര്‍പേഴ്‌സണ്മാര്‍, ആദ്യകാല അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, ജില്ലയിലെ മികച്ച സംരംഭകര്‍, കലാ സാഹിത്യ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, ജെന്‍ഡര്‍ ടീം അംഗങ്ങള്‍ എന്നിവരാണ് തങ്ങളുടെ അനുഭവങ്ങള്‍ എഴുതാനെത്തിയത്.
കുടുംബശ്രീ പ്രവര്‍ത്തകയെന്ന നിലയില്‍ നടപ്പില്‍ വരുത്തിയ പദ്ധതികള്‍, തങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഓര്‍മക്കുറിപ്പുകളാണ് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ എഴുതി നല്‍കിയത്. സംസ്ഥാന കുടുംബശ്രീ മിഷന്‍ പി.ആര്‍.ഒ. ജയന്തി നരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.ബി അജയകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അനു ഗോപി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സലീന സലീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."