അഴിമതി രഹിത സര്‍ക്കാര്‍ സേവനം: വിജിലന്‍സ് ശില്പശാല 13 ന്
കോട്ടയം: അഴിമതി രഹിത സര്‍ക്കാര്‍ സേവനം എന്ന വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ കിഴക്കന്‍ മേഖലയുടെ നേതൃത്വത്തിലുള്ള ഏകദിന ശില്പശാല 13 നു രാവിലെ പത്തിനു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്യും. കിഴക്കന്‍ മേഖലാ പൊലീസ് സൂപ്രണ്ട് എം.ജോണ്സണ് ജോസഫ് അധ്യക്ഷനാകും. പൗരകേന്ദ്രീകൃത സദ്ഭരണം എന്ന വിഷയത്തില്‍ രാവിലെ 11.30 നു തിരുവനന്തപുരം ഐ.എം.ജിയിലെ പരിശീലകന് കെ.സന്തോഷ് ക്ലാസെടുക്കും. ഡിവൈ.എസ്.പി എസ്.അശോക് കുമാര്‍, സി.ഐ വി.എ നിഷാദ്മോന്, എസ്.ഐ കെ.വി ബെന്നി എന്നിവര്‍ പ്രസംഗിക്കും.
ഉദ്യോഗസ്ഥ ഭരണം ജനന്മയ്ക്ക് എന്ന വിഷയത്തില്‍ രണ്ടിനു റബര്‍ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി മാണി ക്ലാസെടുക്കും. എസ്.പി ജോണ്സണ് ജോസഫ്, ഡിവൈ.എസ്.പി സി.കെ ബാബു, സി.ഐ എസ്.എസ് ബൈജു, സി.ഐ റിജോ പി.ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിജിലന്‍സ് നടത്തുന്ന ശില്പശാലയില് പങ്കെടുക്കുന്നത്. ജില്ലയിലെ പഞ്ചായത്ത് ഓഫിസുകള്‍, ആര്.ഡി.ഒ ഓഫിസ് ഉദ്യോഗസ്ഥര്‍, താലൂക്ക് ഓഫിസുകള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."