സഊദിയില്‍ ഇനി മുതല്‍ ജവാസാത്ത് മേധാവിക്ക് വീഡിയോ കോള്‍ വഴി പരാതി നല്‍കാം
ജിദ്ദ: സഊദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി മുതല്‍ സഊദി ജനറല്‍ ജവാസാത്ത് ഡയക്ടര്‍ മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയുമായി വീഡിയോ കോള്‍ വഴി ബന്ധപ്പെടാന്‍ അവസരം. ജവാസാത്ത് വിഭാഗം പ്രവിശ്യാ മേധാവികളുമായും ഉന്നത ഉദ്യോഗസ്ഥന്മാരുമായും വീഡിയോ കോള്‍ വഴി സംസാരിക്കാനുമുള്ള സംവിധാനം രാജ്യത്തെ മുഴുവന്‍ പ്രവിശ്യാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ച് നിലവില്‍വന്നതായി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വ്യക്തമാക്കി.
ജവാസാത്ത് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് സുഗമമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ജവാസാത്ത് മേധാവികളുമായി നേരില്‍ സംസാരിക്കാനും അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജവാസാത്ത് സേവനങ്ങള്‍ ലഭ്യമാകുന്നതിനും സംശയനിവൃത്തിക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി സംസാരിക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളുള്ളതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് വീഡിയോ കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ജവാസാത്ത് വീഡിയോ കോള്‍ സംവിധാനം [email protected] എന്ന ഇ മെയില്‍വഴിയോ ജവാസാത്ത് വെബ്‌പോര്‍ട്ടല്‍ www.gdp.gov.sa വഴിയോ ഉപയോഗപ്പെടുത്താന്‍ സാധിക്കും. കൂടാതെ ജവാസാത്ത് ഡയറക്ടറേറ്റിന്റെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഈ സൗകര്യം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."