ട്രംപ്- കിം കൂടിക്കാഴ്ച: ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണം
പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയോട് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണം. നിര്‍ണായകമായ ഈ തീരുമാനത്തിന് ലോകം മുഴുവന്‍ വന്‍ പ്രാധാന്യം നല്‍കിയപ്പോഴാണ് അപ്രധാനമായ രീതിയില്‍ ഉ.കൊറിയന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്.
എന്നാല്‍ ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയിരുന്നു. കിമ്മുമായി ഇവര്‍ നടത്തിയ കൂടിക്കാഴ്ച ഉ.കൊറിയയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ റെഡോങ് സിന്‍മന്‍ ഉള്‍പ്പെടെയുള്ളവ ആദ്യ പേജില്‍ നല്‍കിയിരുന്നു.
കൂടാതെ അമേരിക്കയെ നിശിതമായി ഇന്നലെയും ഉ.കൊറിയന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ഈ മാസം അവസാനത്തില്‍ ദ.കൊറിയ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തെ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഉത്തരകൊറിയയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സിയൂള്‍ നാഷനല്‍ ഡിപ്ലോമാറ്റിക് അക്കാദമി പ്രഫസര്‍ ഷിന് ബീം ചല് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."