HOME
DETAILS

പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

  
backup
March 11 2018 | 03:03 AM

%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8

കാട്ടാക്കട : തലസ്ഥാന ജില്ലക്ക് കുടിവെള്ളം കൊടുക്കുന്ന പേപ്പാറ അണക്കെട്ടില്‍ ജലനിരപ്പ് താണു വരുന്ന നിലയില്‍. മഴ കനിഞ്ഞില്ലെങ്കില്‍ ജലനിരപ്പ് താഴുകയും അത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുമെന്നാണ് സൂചന.
ഇപ്പോള്‍ 70- 75 ദിവസത്തെ വെള്ളം മാത്രമേ ഇവിടെയുള്ളു. ഇപ്പോള്‍ തന്നെ പേപ്പാറയിലെ മിക്ക ഭാഗങ്ങളും വരണ്ടു തുടങ്ങിയിട്ടുണ്ട് ജല സമൃദ്ധിയാര്‍ന്ന ഭാഗങ്ങളില്‍ ഇപ്പോള്‍ കാണാനാകുന്നത് ചെളിമാത്രമാണ് അതാണ് ആശങ്കയുണര്‍ത്തുന്നത്.
പേപ്പാറയില്‍ ശേഖരിക്കുന്ന കരമനയാറ്റിലെ ജലം അരുവിക്കര വാട്ടര്‍ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണ് തലസ്ഥാനത്ത് വിതരണം നടത്തുന്നത്.
അരുവിക്കരയിലെ ഷട്ടറുകളും അടച്ചിട്ട അവസ്ഥയാണ് ഇവിടെയും വെള്ളമില്ല അഗസ്ത്യ മലമുടിയില്‍ നിന്നും ജനിക്കുന്ന കരമനയാറില്‍ 1983 ലാണ് പേപ്പാറ അണക്കെട്ട് വരുന്നത്. പിന്നെ അത് വന്യജിവി സങ്കേതവുമായി മാറി.
പേപ്പാറയില്‍ 110 മീറ്റര്‍ വെള്ളമേ ശേഖരിക്കാന്‍ കഴിയൂ. എന്നാല്‍ വന്യജീവി നിയമം വന്നതോടെ ജലനിരപ്പ് 104.5 മീറ്റര്‍ ആയി കുറയ്‌ക്കേണ്ടി വന്നു.
കൂടുതല്‍ ജലനിരപ്പ് വന്നാല്‍ വനഭൂമിയില്‍ വെള്ളം കയറുമെന്നും അത് വന്യജീവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ദോഷമാകുമെന്നും കാട്ടി ഉത്തരവ് നല്‍കിയതിനാല്‍ ജലനിരപ്പ് മാക്‌സിമം ലവലില്‍ ഉയര്‍ത്താന്‍ കഴിയില്ല.
ഇപ്പോള്‍ അണകെട്ടില്‍ 94 മീറ്റര്‍ വെള്ളമേ ഉള്ളൂ. അനുദിനം കുറഞ്ഞു വരികയുമാണ്. സാധാരണ ഏപ്രില്‍, മേയ് മാസങ്ങളിലാണ് ജലനിരപ്പ് കുറയുന്നത്. എന്നാല്‍ ഇക്കുറി ഡിസംബറില്‍ തന്നെ ജലനിരപ്പ് താണു വന്നുതുടങ്ങി.
നഗരത്തില്‍ ദിവസം 400 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് വിതരണം നടത്തേണ്ടത്. ജലനിരപ്പ് താണു വരുന്നതിനാല്‍ വെള്ളം മൂന്ന് മാസത്തിനപ്പുറം കൊടുക്കാന്‍ കഴിയില്ല.
2001 മേയിലാണ് ഏറ്റവും കുറച്ച് ജലനിരപ്പ് കാണപ്പെട്ടത് 93.2 മീറ്റര്‍. എന്നാല്‍ മഴ കിട്ടിയില്ലെങ്കില്‍ ജലനിരപ്പ് താഴുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രമല്ല അണക്കെട്ടിന്റെ സംഭരണശേഷിയും നശിച്ചതും ആവശ്യത്തിന് ജലം സംഭരിക്കാനുള്ള ശേഷി ഇല്ലാതാക്കി.
1993 ല്‍ വനത്തില്‍ ഉരുള്‍ പൊട്ടല്‍ നടന്നിരുന്നു. ഇതു വഴി വന്‍ തോതിലാണ് മണല്‍ ഒഴുകിയെത്തി ഡാമില്‍ അടിഞ്ഞു കൂടിയത്.
ഡാം സേഫ്ടി അധികൃതര്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം ഭാഗത്തും മണല്‍ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമിതമായ തോതില്‍ മണല്‍ അടിയുന്നത് ഡാമിന്റെ സംഭരണശേഷിയെ ബാധിക്കുമെന്നും അതു വഴി ജലനഷ്ടമുണ്ടാകുമെന്നും കണക്കാക്കുന്നുണ്ട്.ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
2002 ല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഇവിടെ പഠനം നടത്തി. സംഭരണിയിലെ വിവിധ ഭാഗങ്ങളില്‍ പോയി താമസിച്ചാണ് പഠനം നടത്തിയത്. 100 മില്യണ്‍ ക്യൂബിക്ക് മീറ്റര്‍ മണല്‍ ഡാമില്‍ അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. ഇതു വഴി ഡാമിന്റെ 31.5 ശതമാനം സംഭരണശേഷിയും നഷ്ടപ്പെട്ടതായും അവര്‍ മനസിലാക്കി.
ഇങ്ങനെയാകുമ്പോള്‍ നഷ്ടപ്പെടുന്ന ജലത്തിന് ലിറ്റര്‍ ഒരു രൂപ വച്ച് കണക്കാക്കിയാല്‍ 60 ലക്ഷം രൂപയാണ് പ്രതിവര്‍ഷം നഷ്ടം ഉണ്ടാകുന്നതായും പഠനം കാണിക്കുന്നു. മണല്‍ നീക്കം ചെയ്യാത്തത് കാരണം ഡാമിന്റെ ശേഷി കുറഞ്ഞിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago