മനുഷ്യ ജീവന്റെ മഹത്വം നിയമം അവസാനിപ്പിക്കുകയോ?
ഉപാധികളോടെ ദയാവധം ആകാമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി വിധി വന്നിരിക്കുകയാണ്.മരണാസന്നനായ വ്യക്തിസ്വ ബോധത്തോടെ രേഖാമൂലംനേരത്തെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചോ അല്ലാതെയോ ചികില്‍സ ഒഴിവാക്കാന്‍ ബന്ധുക്കളും ഡോക്ടര്‍മാരും ജില്ലാ കലക്ടറും ഹൈക്കോടതിയും ഉള്‍പ്പെടുന്ന അനുമതി സംവിധാനമാണു് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ പോന്നതാണ് സുപ്രിം കോടതി വിധി. ഏതൊരു നിയമവും ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ദയാവധം സംബന്ധിച്ച സുപ്രിം കോടതി വിധിയും ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണ്.
ഇത്തരമൊരു നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ആലോചന തുടങ്ങിയിരുന്നു.ഇതിനായി പൊതു ജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിക്കുവാനായി പാസീവ് യൂത്തനേഷ്യ അററ് ജി മെയില്‍ ഡോട്ട് കോം എന്ന പേരില്‍ വെബ് സൈറ്റ് പ്രവര്‍ത്തന വും തുടങ്ങിയിരുന്നു'ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മരണ കിടക്കയില്‍ കഴിയുകയും ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വരില്ലെന്നു് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നതിനാണ് പാസീവ് യൂത്തനേഷ്യ എന്ന് പറയുന്നത് 'ഇത്തരം രോഗികളെ മരുന്നു കുത്തിവെച്ച് കൊല്ലുന്നതിനെയാണ് ആക്ടീവ് യൂത്തനേഷ്യ എന്ന് പറയുന്നത്. ഇത് കൂറെക്കൂടി ക്രൂരമായ തിനാലാണ് മരുന്നുകള്‍ നിര്‍ത്തിവെച്ച്
രോഗികളെ മരണത്തിന് വിട്ടുകൊടുക്കുന്ന നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. രണ്ട് തരത്തിലുള്ള മരണമായാലും അത് ദയാവധവ
ല്ല' ദയാര ഹിതമായ കൊലപാതകമാണ്. ഇന്ത്യ പോലുള്ള ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളായി കഴിയുന്ന ഒരു രാജ്യത്ത് ഇത്തരം നിയമ നിര്‍മാണങ്ങള്‍ ഒരിക്കലും അംഗീകരിക്കാവതല്ല.ജീവന്‍ നല്‍കിയത് മനുഷ്യനല്ല മനുഷ്യന്‍ ജീവന്റെ സൂക്ഷിപ്പുകാരന്‍ മാത്രമാണ് 'ജീവന്‍ നല്‍കിയ സ്രഷ്ടാവി ന് മാത്രമേ അത് തിരിച്ചെടുക്കാനുള്ള അവകാശമുള്ളൂ. ഒരാള്‍ എപ്പോള്‍ മരിക്കണമെന്നു് അവനെ സൃഷ്ടിച്ച സ്രഷ്ടാവ് തന്നെ തീരുമാനിച്ചിട്ടുണ്ടാകും. കാഴ്ച്ചക്കാര്‍ക്ക് ദയനീയമായ അവസ്ഥയിലാണെന്നു തോന്നിക്കുന്ന രോഗികള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ ആയികൊള്ളണമെന്നില്ല. അവര്‍ മാനസികമായി ശാന്തി അനുഭവിക്കുന്നുണ്ടാകാം.അതറിയുവാനുള്ള
കഴിവ് മനുഷ്യനില്ല. സംസാരിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയില്ലാത്ത രോഗി മരണം ആഗ്രഹിക്കുന്നുവെന്നു എങ്ങിനെയാണ് ഡോക്ടര്‍മാര്‍ക്കറി യുക. രോഗവസ്ഥയല്‍ കിടക്കുന്ന ആളുടെ സ്വത്ത് തട്ടിയെടുക്കുവാനും കുടുംബത്തിന്റെ ബാധ്യത ഒഴിവാക്കാനും ഇത്തരമൊരു നിയമം ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണ്. രോഗികള്‍ അനുഭവിക്കുന്ന യാതനകള്‍ ക്ഷമാ പൂര്‍വ്വം അവര്‍ തരണം ചെയ്യുന്ന ണ്ടാകാം. സ്രഷ്ടാവിനല്ലാതെ അത് സൃഷ്ടികള്‍ ക്കറിയില്ല. അപ്പോള്‍ അത്തരം രോഗിക
ളെ നിയമത്തിന്റെ ബലത്തില്‍ വധിക്കുക എന്നത് എങ്ങിനെ അംഗീകരിക്കാനാകും
ഇരുന്നൂറോളം രാജ്യങ്ങളില്‍ ഒരു കൈ വിരലില്‍ എണ്ണാന്‍ മാത്രമുള്ള രാജ്യങ്ങളാണ് ദയാവധം അംഗീകരിച്ചിട്ടുള്ളത്.' ഒരുജീ വ ന്‍ അവസാനിപ്പിക്കണമെന്ന മന: പൂര്‍വ്വ ഉദ്ദേശ്യത്തോടെയുള്ള ഇടപെടല്‍ ''' എന്നാണ് ബ്രിട്ടീഷ് നൈതിക വൈദ്യസമിതി ദയാവധത്തെ നിര്‍വ്വചിച്ചത്. സ്വയം ദയാവധത്തിന് ശ്രമിക്കുന്നവര്‍ക്ക് മേല്‍ ആത്മ ഹത്യാ കുററത്തിനും സഹായിക്കുന്നവര്‍ക്ക് കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണു് യുഎസിലെ നിയമം.നിയമത്തിന്റെ ബലത്തില്‍ മനുഷ്യ ജീവന്റെ മഹത്വം അവസാനിപ്പിക്കരുത്. പ്രത്യക്ഷത്തില്‍ അംഗീകരിക്കുവാന്‍ കഴിയാത്തതും എന്നാല്‍ നിയമപരവുമായിരിക്കുകയാണ് പുതിയ വിധി. എന്താണ് മരണമെന്ന് ഉറപ്പിച്ച് പറയുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പരിമിതിയുണ്ട്. വൈദ്യശാസ്ത്രം മരണം വിധിച്ച എത്രയോ രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.ശ നിയമപരമായ വശങ്ങള്‍ മാത്രമേ കോടതി പരിഗണിച്ചിട്ടുള്ളൂ. ആത്മീയ വശങ്ങള്‍ അതിനപ്പുറമാണ് രോഗാവസ്ഥയിലെ സഹനം രോഗി നടത്തുന്ന പ്രാര്‍ത്ഥനയാണെന്ന് ആരറിഞ്ഞു?
ഇത്തരമൊരസ്ഥയില്‍ ദയാവധം ക്രൂരമാണ്. കോടതി മുറിയില്‍ തീരുമാനിക്കേണ്ടതി്‌ന്
പകരം ജീവിക്കാനുള്ള മൗലികാവകാശത്തില്‍ മരണം സുഗമമാക്കുവാനും അന്തസ്സുള്ള താക്കുവാനും ഉള്‍പ്പെടുന്നുവെന്ന കോടതി നിരീക്ഷണത്തി മേല്‍വ്യാപകമായ
ചര്‍ച്ചകളായിരുന്നു വേണ്ടി യി രു ന്നത്. സനാതനമായ മൂല്യങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഉണ്ട്. ലോകവ്യാപകമായി ഈ സന്ദേഹം നിലനില്‍ ക്കുന്നുമുണ്ട്. ദയാവധം ഒരു നല്ല മരണമാണെന്ന് ഒരു മതവും കാണുന്നില്ല. ജീവനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടോടെ വേണം ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍. അതിനാല്‍ തന്നെ ഒരു പാട് സങ്കീര്‍ണ്ണതകള്‍ ഉള്‍കൊള്ളുന്നതാണ് കഴിഞ്ഞ ദിവസം വന്ന സുപ്രിം കോടതി വിധി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."