HOME
DETAILS
MAL
അഴിമതിക്കും കെടുകാര്യസ്ഥതക്കും അറുതിവരുത്തി: മന്ത്രി
backup
March 12 2018 | 07:03 AM
ചെറുവത്തൂര്‍: പൊതുമരാമത്ത് വകുപ്പില്‍ തെറ്റായി തുടര്‍ന്നു വന്ന നിര്‍മാണ സംസ്കാരത്തെ മാറ്റിമറിച്ചിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറെന്ന് മന്ത്രി ജി. സുധാകരന്. പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും കെടുകാര്യസ്ഥതക്കുമെല്ലാം അറുതി വരുത്താന്‍ സര്‍ക്കാറിന്റെ 21 മാസക്കാലത്തെ ഭരണം കൊണ്ട് സാധിച്ചുവെന്നും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്തുള്ള വികസനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെയും എന്‍ജിനിയറിങ്ങ് വിഭാഗത്തിന്റെയും കെടുകാര്യസ്ഥത കാരണമാണ് അച്ചാംതുരുത്തി പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകിയതെന്നും മന്ത്രി സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."