കുട്ടികളെ ഒപ്പം നിര്‍ത്തി മന്ത്രിയുടെ പ്രസംഗം കുട്ടികള്‍ വായിച്ചു വളരുകയും കളിച്ചു പഠിക്കുകയും വേണം: മന്ത്രി തോമസ് ഐസക്
ചെറുവത്തൂര്‍: സദസില്‍ നിന്നു കുട്ടികളെ അരികിലേക്കു വിളിച്ച്, വായിച്ച പുസ്തകങ്ങളെ കുറിച്ചും വായനകുറിപ്പ് എഴുതുന്നതിനെ കുറിച്ചും മന്ത്രിയുടെ ചോദ്യം. ഉത്തരങ്ങള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു കുട്ടികളും ആഹ്ലാദം പ്രകടിപ്പിച്ചു. ഹരിത വിദ്യാലയ റിയാലിറ്റി ഷോയില്‍ പുരസ്‌കാരം നേടിയ ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിന് പിലിക്കോട് പൗരാവലി നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്.
അധ്യാപകരും രക്ഷിതാക്കളും സമൂഹവും കൈകോര്‍ത്ത് പിടിച്ചാല്‍ പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ കാണുന്നതെന്നു മന്ത്രി പറഞ്ഞു. കുട്ടികള്‍ വായിച്ചു വളരുകയും കളിച്ചു പഠിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. വിദ്യാലയത്തിനുള്ള പൗരാവലിയുടെ ഉപഹാരം മന്ത്രി കൈമാറി. പ്രധാനധ്യാപിക സി.എം മീനാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിക്കുള്ള ഉപഹാരം ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് കൈമാറി. കെ. ദാമോദരന്‍, നിശാം പട്ടേല്‍, വി.പി രാജീവന്‍, ഡി.ഇ.ഒ കെ.പി പ്രകാശ് കുമാര്‍, എ.ഇ.ഒ ടി.എം സദാനന്ദന്‍, കെ. നാരായണന്‍, എം.വി കോമന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ മാണിയാട്ട്, പ്രേമചന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ ടി.കെ പൂക്കോയതങ്ങള്‍, പി.ടി.എ പ്രസിഡന്റ് എം.ബാബു എന്നിവര്‍ സംസാരിച്ചു. അനുമോദന യോഗത്തിനു മുന്നോടിയായി കാലിക്കടവ് കേന്ദ്രീകരിച്ചു ഘോഷയാത്രയും നടന്നു. ബാന്റ് വാദ്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിവിധ സംഘടനകളുടെ ഉപഹാരവും ചടങ്ങില്‍ വിദ്യാലയത്തിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."