HOME
DETAILS

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

  
ജംഷീർ പള്ളിക്കുളം
November 08, 2024 | 3:30 AM

Palakkad police made many mistakes

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പൊലിസ് നടത്തിയ പാതിരാ പരിശോധനയില്‍ നിയമപരമായ നിരവധി പിഴവുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട പൊലിസിൻ്റെ ഭാഗത്തുനിന്നുണ്ടായത് വലിയ പിഴവുകളാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരവധി സ്ക്വാഡുകള്‍ മണ്ഡലത്തില്‍ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പൊലിസ് സ്വന്തം നിലയില്‍ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്. പൊലിസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ജില്ലാ ഇലക്ടറല്‍ ഓഫിസറായ കലക്ടറെ പോലും വിവരം അറിയിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനും വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മറികടന്ന് പൊലിസ് നടത്തിയ പരിശോധ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശാനുസരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് ശരിയെങ്കില്‍ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. 

വനിതാ നേതാക്കളുടെ മുറികളിലടക്കം പൊലിസ് പരിശോധന നടത്തിയത് ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ്. കള്ളപ്പണം പിടിക്കാനുള്ള പൊലിസിൻ്റെ പാതിരാത്രിയിലെ വെപ്രാളവും അതിനെ ചൊല്ലിയുള്ള സംഘർഷവും പൊലിസ് മേധാവി അറിയുന്നത് ചാനലുകളിൽ വാർത്ത വന്ന ശേഷവും. പൊലിസ് നടപടികൾ നേരിട്ട് നിയന്ത്രിക്കേണ്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെയും റെയ്ഞ്ച് ഐ.ജിയുടെയും കാര്യവും ഇങ്ങിനെ തന്നെയാണ്.

റെയ്ഡ് വിവാദമായ ശേഷം രാവിലെ അന്വേഷിച്ചപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയെന്നായിരുന്നു പാലക്കാട് എസ്.പിയുടെ മറുപടി. കലക്ടറെ മുൻകൂട്ടി അറിയിക്കാതെ പൊലിസ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത് നിയമലംഘനമാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാൽ പൊലിസിന് പണി കിട്ടിയെന്നതാണ് ചുരുക്കം. ഒപ്പം ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ നേതാക്കളുടെ പക്കൽ കള്ളപ്പണമെന്ന അജ്ഞാത വിവരം ലഭിച്ചാലും നൂറ് ശതമാനം ഉറപ്പിക്കാതെ പോലിസ് റെയ്ഡിന് ഇറങ്ങാറില്ല. ആ കീഴ് വഴക്കം  എസ്.പിയും സംഘവും ലംഘിച്ചത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നാണ് നിഗമനം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ റെയ്ഡിന് ചാടിയിറങ്ങിയതിനാൽ സമ്മർദം വന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നാണെന്നും സംശയിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  4 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  4 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  4 days ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  4 days ago
No Image

ദേശീയ ദിനമോ അതോ ക്രിസ്മസോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ ചെലവ് കുറഞ്ഞ അവധിക്കാലം ഏത്?

uae
  •  4 days ago
No Image

15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണു; സൗത്ത് ആഫ്രിക്കക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാലുപേരെ വിട്ടയച്ചു

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഐക്ക് നിരീക്ഷണം; പ്രചരണത്തിന് ഡീപ് ഫേക്ക് വീഡിയോ ഉപയോഗിക്കുന്നതിന് വിലക്ക്

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഇൻഡ്യസഖ്യത്തിനു തിരിച്ചടി ആയെന്നു പറയുന്നത് വെറുതെ അല്ല; ഈ മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണം | In-depth

National
  •  4 days ago
No Image

ഓഡോമീറ്റർ തട്ടിപ്പ്: കിലോമീറ്റർ കുറച്ച് കാണിച്ച് കാർ വിൽപ്പന; 29,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago