24 മണിക്കുറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ ആരംഭിക്കും:മന്ത്രി
ഹരിപ്പാട്: കേരളത്തിലെ എല്ലാ ബ്ലോക്ക് തലത്തിലും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ ആരംഭിക്കുമെന്നും വിസ്ത്യതിയുള്ള പഞ്ചായത്തുകളില്‍ ഒന്നിലധികം ആശുപത്രികള്‍ തുടങ്ങുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായ സ്പെഷ്യല്‍ ഗോവര്‍ധിനി ജില്ലാതല ഉദ്ഘാടനം മുതുകുളത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി പദ്ധതി വിശദീകരിച്ചു. ഗോവര്‍ധിനി കാലിത്തീറ്റ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബബിതാ ജയനും ഗോ സമൃദ്ധി ഇന്‍ഷുറന്‍സ് പോളിസി വിതരണം ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്മാന് എന്‍.സുകുമാരപിള്ളയും നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകരെ അഡ്വ. ബി.ബാബുപ്രസാദ് ആദരിച്ചു.ബി.വേണു പ്രസാദ്, ഡി.സുജാത, ഷാനി കെ.എസ്, സുകുമാരന്‍, മീരാ ഭായി, രമാദേവി, സുസ്മിത ദിലീപ്, ഡോ. എം.എസ് ഷാനാവാസ് പി.സി സുനില്‍കുമാര്‍, കാഞ്ഞിരത്തില്‍ ഗോപാലകൃഷ്ണന്, ദേവാനുജന്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബി.സുജിത്ത് ലാല്‍ സ്വാഗതവും സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഡി. ബീന നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കന്ന്കുട്ടി പ്രദര്‍ശന മത്സരവും സെമിനാറും നടന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി.സി സുനില്‍ കുമാര്‍, ഡോ. വി ഗോപകുമാര്‍, ഡോ. ഡി ഷൈന്‍ കുമാര്‍ ഡോ.എന്‍ ഉഷാറാണി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."