ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സംഘം വീട്ടമ്മയില്‍നിന്ന് കാല്‍ലക്ഷം തട്ടിയതായി പരാതി
മൂന്നാര്‍: തമിഴ്നാട്ടില്‍ നിന്നെത്തി തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സംഘം വീട്ടമ്മയെ കബളിപ്പിച്ച് കാല്‍ലക്ഷം രൂപ തട്ടിയതായി പരാതി. ന്യൂ കോളനി സ്വദേശിനി ജാനകിയാണ് ഇതു സംബന്ധിച്ചു പൊലിസില്‍ പരാതി നല്‍കിയത്. മൂന്നാര്‍ കോളനിയിലും തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയിലും ഈ സംഘം തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്കി വന്നിരുന്നു. ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തി പണം വാങ്ങുകയാണ് ചെയ്തിരുന്നത്.
തങ്ങളുടെ ഗൃഹോപകരണ പദ്ധതിയില്‍ ചേരുന്നവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ സ്കൂട്ടര്‍ ജാനകിക്ക് അടിച്ചെന്നും റജിസ്ട്രേഷനും മറ്റു ചെലവുകള്‍ക്കുമായി ഇരുപത്തയ്യായിരം രൂപ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സംഘം ജാനകിയെ അറിയിച്ചു. അവര്‍ പറഞ്ഞതു പ്രകാരം തമിഴ്നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരാഴ്ച മുന്‍പ് ജാനകി പണം നിക്ഷേപിച്ചു. ഇതിനുശേഷം സംഘത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും കാണിച്ചാണ് ജാനകി പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."