പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കല്‍ തുടങ്ങി
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാര വാര്‍ഡ് പ്ലാസ്റ്റിക് മാലിന്യമുക്ത വാര്‍ഡാക്കാന്‍ പദ്ധതികള്‍ തുടങ്ങി. പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ലീന്‍ ഗ്രീന്‍ പദ്ധതി മാലിന്യമില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി മാലിന്യ രഹിത വാര്‍ഡ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാനും, അധ്യാപകനുമായ ഉമ്മര്‍ ഖത്താബിന്റെ നേതൃത്വത്തില്‍ പ്രാഥമിക തുടക്കം കുറിച്ചത്. കാര അല്‍ അസ്ഹര്‍ അറബിക് കോളജില്‍ നടന്ന യോഗത്തില്‍ എല്ലാ വാര്‍ഡ് അംഗങ്ങളും സംയുക്തമായി ഭാവിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം തുണി സഞ്ചികള്‍ ഉപയോഗിക്കുകയൊള്ളുവെന്ന് പ്രതിജ്ഞയെടുത്തു യോഗത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമ്മര്‍ ഖത്താബ് മരുതുമ്മല് കുഞ്ഞിരായിന്‍ തുണി സഞ്ചി നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തൂ. യോഗത്തില്‍ പി. ഉഷ, കോമളം, ശോഭനകുമാര, വഹീദ, ശോഭനകുമാരി, പി. ഉഷ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."