സ്ത്രീ തൊഴിലാളികളുടെ കരുത്തില്‍ നാമാവശേഷമായി കടേശച്ചെടി
കൂറ്റനാട്: കര്‍ഷകര്‍ക്ക് വില്ലനായി മാറിയ കടേശച്ചെടി സ്ത്രീ തൊഴിലാളികളുടെ കൈ കരുത്തില്‍ നാമാവശേഷമായി. കക്കാട്ടിരി പുളിയപ്പറ്റ കായല്‍ പുഞ്ചകര്‍ഷകര്‍ക്ക് തീരാ തലവേദനയായി കൃഷിയിടത്തിലും തോട്ടിലും വളര്‍ന്ന് പൊങ്ങിയ കടേശഎന്ന പേരില്‍ അറിയപ്പെടുന്ന കുറ്റിചെടി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ അക്ഷീണ പരിശ്രമഫലമായി വലിയൊരളവ് വരെ നശിപ്പിച്ചു.
ഇഴജന്തുക്കളുടെയും വിഷ ജന്തുക്കളുടെയും കുറുനരികളുടെയും ആവാസ കേന്ദ്രമായി മാറിയ ഈ കുറ്റിക്കാട് കര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെ കുറിച്ച് സുപ്രഭാതം പത്രം റിപ്പോട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചെടി വേരോടെ പിഴുത് മാറ്റാന്‍ രംഗത്തിറങ്ങിയത്.
ദിവസങ്ങള്‍ നീണ്ട അധ്വാനം കൊണ്ടാണ് ഒരു പരിധി വരെ കടേശ ചെടി നശിപ്പിക്കാന്‍ കഴിഞ്ഞത്.
കക്കാട്ടിരിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായ ഈ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."