അന്തിമഹാകാളന്‍കാവ് വേല 24ന് : എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
ചേലക്കര: അന്തിമഹാകാളന്‍ കാവ് വേലയും വേലയോടനുബന്ധിച്ചു 17 മുതല്‍ 31 വരെ ചേലക്കര ആലൂക്കാസ് ഗ്രൗണ്ടില്‍ നടത്തുന്ന ചേലക്കര ഫെസ്റ്റും കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് എം.എല്‍.എ യു.ആര്‍ പ്രദീപ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും വേല ദേശകമ്മിറ്റി ഭാരവാഹികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം ചേലക്കര റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്തു.
വേലയും ഫെസ്റ്റും നടക്കുന്ന പ്രദേശങ്ങളിലേയും സമീപ പ്രദേശങ്ങളിലേയും കിണറുകളും ജലസ്രോതസ്സുകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകര്‍, തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് അണുവിമുക്തമാക്കും. മതിയായ പാര്‍ക്കിങ് സൗകര്യം, ട്രാഫിക് - ഗതാഗതനിയന്ത്രണം എന്നിവ എര്‍പ്പെടുത്തുന്നതിനു പൊലീസ് നടപടി സ്വീകരിക്കും.
വ്യാജമദ്യ പുകയില ലഹരി വസ്തുക്കള്‍ അടക്കമുള്ളവയുടെ വിതരണവും വിപണനവും തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി കൈകൊള്ളും. മതിയായ ശുചിത്വ മാലിന്യനിര്‍മ്മാര്‍ജ്ജനം പഞ്ചായത്ത് ഉറപ്പുവരുത്തും. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആവശ്യമായ സുരക്ഷ മുന്നൊരുക്കങ്ങളും ഉണ്ടാകും.റൈഡുകള്‍,വിത്യസ്തങ്ങളായ സ്റ്റോളുകള്‍ വിവിധ വേല ദേശകമ്മിറ്റികളുടെ പരിപാടികളും ഉണ്ടാകും. എം.എല്‍.എ രക്ഷാധികാരിയായും പഞ്ചയാത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ചെയര്‍മാന്‍, രാജേഷ് നമ്പ്യാത്ത് കണ്‍വീനര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശകമ്മിറ്റി പ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും വേല ഫെസ്റ്റ് നടത്തിപ്പിനെ സഹായിക്കാന്‍ രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."