സ്ത്രീ-പുരുഷ തുല്യത: ആര്‍ക്കും വരയ്ക്കാം വേറിട്ട അനുഭവമായി വനിതാദിന വാരാചരണം
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനം വാരാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് നടത്തിവരുന്ന 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ നാലാം ദിവസം സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ സംവാദവും ചിത്ര രചനയും സംഘടിപ്പിച്ചു.
മാധ്യമങ്ങളിലെ സ്ത്രീകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ സി.ഡി.എസ്. ഫാക്വല്‍റ്റി ഡോ.ജെ. ദേവിക വിഷയാവതരണം നടത്തി.
പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ മൃദുല ഈപ്പന്‍, വനിത ശിശു വികസന ഡയരക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സാക്ഷരത മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ്. ശ്രീകല, വനിതരത്‌ന അവാര്‍ഡ് ജേതാവ് കെ.പി. സുധീര, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ആനന്ദി, വനിതാ വികസന കോര്‍പറേഷന്‍ എം.ഡി. ബിന്ദു വി.സി പങ്കെടുത്തു.പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ എം.എസ്. ശ്രീകല മേഡറേറ്ററായി.
മാധ്യമങ്ങളില്‍ സ്ത്രീകളുടെ പങ്ക്, മാധ്യമങ്ങളുടെ വാണിജ്യവല്‍ക്കരണം, ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
മുന്‍പ് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ എഴുതുന്ന ഒരവസ്ഥയുണ്ടായിരുന്നു.
അതുമാറി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ എഴുതണമെന്നും വാദമുയര്‍ന്നു. കനകക്കുന്ന് കൊട്ടാര വളപ്പില്‍ സജ്ജമാക്കിയ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക്യാന്‍വാസില്‍ സ്ത്രീ പുരുഷ തുല്യതയെ അടിസ്ഥാനമാക്കിയുള്ള ചിത്രരചനയും നടന്നു.
സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ 300 ഓളം പേര്‍ ചിത്രരചനയില്‍ പങ്കെടുത്തു. പ്രമുഖ ചിത്രകാരന്‍ ബി.ഡി. ദത്തന്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."