കശുവണ്ടി മേഖലയിലെ പ്രതിസന്ധി; സര്‍ക്കാര്‍ മൗനം വെടിയണമെന്ന്
കൊല്ലം: അടച്ചിട്ടിരിക്കുന്ന ഫാക്ടറികള്‍ പത്തു ദിവസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്നു പറഞ്ഞു അധികാരത്തിലെത്തിയ ഇടതുമുന്നണി കേരളത്തിലെ ഫാക്ടറികള്‍ സമ്പൂര്‍ണമായും അടഞ്ഞുകിടക്കുമ്പോഴും തൊഴിലാളികളുടെ പട്ടിണിക്ക് പരിഹാരം കാണാന്‍ തയാറാകാതെ മൗനമായിരിക്കുകയാണെന്നും അനന്തമായ മൗനം വെടിഞ്ഞ് തൊഴിലാളികളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോര്‍പറേഷന്‍ കാപ്പക്‌സ് ഫാക്ടറികളിലെ പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ അടിയന്തിരമായി വിതരണം ചെയണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്റ് മംഗലത്തു രാഘവന്‍ അധ്യക്ഷനായ യോഗത്തില്‍ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സവിന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.പി.സി.സി അംഗം മുന്‍ എം.എല്‍.എ എഴുകോണ്‍ നാരായണന്‍ യൂനിയന്‍ സംസ്ഥാന ഭാരവാഹികളായ കുന്നത്തൂര്‍ ബാലന്‍, എസ്.സുഭാഷ്, പെരിനാട് മുരളി, നാവായിക്കുളം നടരാജന്‍, ബേബിജോണ്‍, പ്രതീഷ്‌കുമാര്‍, മുഖത്തല ഗോപി, ഹംസലോണ്‍ ചിറ്റുമല, ചക്കാലയ്ക്കല്‍ ഗോപാലകൃഷ്ണന്‍, കുന്നുവിള രഘു, ശശിധരന്‍ പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."