വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: വേള്‍ഡ് മലയാളി ഫേഡറേഷന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അദ്‌ലിയ ഫുഡ് വേള്‍ഡ് പാര്‍ട്ടി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ബഹ്‌റൈന്‍ കോഡിനേറ്റര്‍ ബാജി ഓടംവേലിയുടെ അധ്യക്ഷതയില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഗിരീഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ, ഗ്ലോബല്‍ ചാരിറ്റി കോഡിനേറ്റര്‍ നജീബ് എരമംഗലം, കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡ്ന്റ് ടോം ജേക്കബ്, കുവൈറ്റ് കോഡിനേറ്റര്‍ സുനില്‍ എസ്. എസ്. ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡ്ന്റ് കോശി സാമുവേല്‍, സെക്രട്ടറി മുഹമ്മദ് സാലി എന്നിവര്‍ പ്രസംഗിച്ചു.
83 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘടന ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്‌വര്‍ക്കും സൗഹൃദവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
പാണക്കാട് സയ്യിദ് മുന വ്വറലി ശിഹാബ് തങ്ങള്‍, ഫാ. ഡേവിസ് ചിറമേല്‍, ടി. പി. ശ്രീനിവാസന്‍, എം.പി. വീരേന്ദ്രകുമാര്‍ എന്‍. പി. പ്രേമചന്ദ്രന്‍, ലാല്‍ ജോസ് എന്നിവരടങ്ങുന്ന ആറംഗ സമിതിയാണ്‍ സംഘടനയുടെ രക്ഷാധികാരികള്‍.
കോശി സാമുവേല്‍ (പ്രസിഡന്റ്) , ഡോ. മുഹമ്മദ് ഫൈസല്‍, ഹേമലത വിശ്വംഭരന്‍ (വൈസ് പ്രസിഡന്റ് ) മുഹമ്മദ് സാലി (ജനറല്‍ സെക്രട്ടറി) സുമേഷ് മാത്തൂര്‍, ജിജോ എബ്രഹാം (സെക്രട്ടറി ), പ്രശാന്ത് ഏസ്. നായര്‍ (ട്രഷറര്‍), അനില്‍ ഐസക്, ജോസ് ആന്റണി പി. കുറുമ്പത്തുരുത്ത്, ലിംനേഷ് അഗസ്റ്റിന്‍, പ്രതീഷ് തോമസ്, പ്രേം മാര്‍, സുദീപ് നായര്‍, ഉണ്ണിക്കൃഷ്ണന്‍ പുന്നയ്ക്കല്‍, ജിന്‍സി ബാബു (കമ്മറ്റി അംഗങ്ങള്‍ ) ബാജി ഓടംവേലി (കോഡിനേറ്റര്‍) എന്നിവരാണ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."