ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: 27ന് സെക്രട്ടേറിയറ്റ് ധര്‍ണ
കാസര്‍കോട്: ചെമ്പരിക്ക ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെയും ഖാസിയുടെ കുടുംബാംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
കൊലപാതകം നടന്ന് എട്ട് വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കെതിരേയും സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിനെതിരേയും ശക്തമായ ജനരോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധര്‍ണയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ചെയര്മാന് ഡോ. വി സുരേന്ദ്രനാഥ് അധ്യക്ഷനായി. സിദ്ദിഖ് നദ്വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ അബ്ദുല്ല കുഞ്ഞി, കെ സെയ്ഫുദ്ദീന്‍ മാക്കോട്, സി.എ മുഹമ്മദ് ഷാഫി, അബൂബക്കര്‍ ഉദുമ, അബ്ദുല്ല ഖാസിയാറകം, മുസ്തഫ ചെമ്പരിക്ക, ഉബൈദുല്ല കടവത്ത്, യൂസഫ് ബാഖവി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ, അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക, ഗഫൂര്‍ ചെമ്പരിക്ക, ശെരീഫ് ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, കെ.വി രവീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."