എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവം ; തളിപ്പറമ്പില്‍ കലാപത്തിന് ആര്‍.എസ്.എസ് ശ്രമിച്ചതായി പൊലിസ്
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവത്തിനിടെ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിടിയിലായ ആര്‍.എസ്.എസ് സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് കൂട്ടക്കൊലയും കലാപവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി വര്‍ഗീയകലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും ഇതിനുള്ള ആളുകളെയും ആയുധവുമൊരുക്കിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ വൈരാഗ്യം മൂര്‍ച്ഛിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലിസ് പറഞ്ഞു. ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടിമരങ്ങള്‍ നശിപ്പിച്ചത് തങ്ങളാണെന്ന് അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ പൊലിസിനോട് വെളിപ്പെടുത്തി.
ദേശീയപാത ബൈപ്പാസ് സ്ഥലമെടുപ്പിനെതിരേ വയല്‍കിളികളുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന കീഴാറ്റൂരാണ് ഓപ്പറേഷനായി ഇവര്‍ തെരഞ്ഞെടുത്തത്. കീഴാറ്റൂരിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ്, സുഹൃത്ത് സനല്‍ എന്നിവര്‍ രാത്രി വൈകിയും ഇരിക്കാറുണ്ടെന്ന് മനസിലാക്കിയ അക്രമികള്‍ ഇരുവരെയും കൊല്ലാനാണ് എത്തിയതെന്ന് പൊലിസ് പറഞ്ഞു. വയല്‍ക്കിളികളെ കിട്ടിയില്ലെങ്കില്‍ സി.പി.എമ്മുകാരെ വകവരുത്തി ഉത്തരവാദിത്വം പരസ്പരം കെട്ടിവയ്ക്കാനും പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും റോഡിലും ആരുമില്ലാതിരുന്നതിനാല്‍ സി.പി.എം കൊടികള്‍ നശിപ്പിച്ചശേഷം തൃച്ചംബരത്തേക്ക് എത്തുകയായിരുന്നു.
ആരെയും കിട്ടാതാതായതോടെ ഏതുവിധേനയും കുഴപ്പമുണ്ടാക്കാന്‍ തയാറെടുത്തവര്‍ എസ്.എഫ്.ഐ നേതാവ് ഞാറ്റുവയലിലെ എന്‍.വി. കിരണിനെ (19) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനെതിരേ സി.പി.എം സ്വാഭാവികമായി തിരിച്ചടിക്കുമെന്നും അതോടെ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയെന്ന് പ്രചരിപ്പിക്കാമെന്നുമായിരുന്നു ലക്ഷ്യം.
എന്നാല്‍ സി.പി.എം സമാധാനപരമായി ഇടപെട്ടതും പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും പ്രശ്‌നം കൈവിട്ടു പോകുന്നത് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."