HOME
DETAILS
MAL
വിവാദ പരാമര്‍ശം; കശ്മിര് ധനമന്ത്രിയെ പുറത്താക്കി
backup
March 12 2018 | 19:03 PM
ശ്രീനഗര്‍: കശ്മിരുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ധനമന്ത്രി ഹസീബ് ദ്രബുവിനെ മന്ത്രസഭയില്‍ നിന്ന് പുറത്താക്കി. കശ്മിര് പ്രശ്നം രാഷ്ട്രീയ വിഷയമായി കാണാനാവില്ലെന്ന പരാമര്‍ശമാണ് ദ്രബു നടത്തിയത്. മന്ത്രിസഭയില്‍നിന്ന് അദ്ദേഹത്തെ നീക്കിയത് സംബന്ധിച്ചുള്ള കത്ത് ഗവര്‍ണര്‍ എന്‍.എന്‍ വോറക്ക് ഭരണ പാര്‍ട്ടിയായ പീപ്പിള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി (പി.ഡി.പി)അയച്ചു. പ്രസ്താവന പിന്‍വലിക്കാന്‍ ദ്രബുവിനോട് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കശ്മിര് പ്രശ്നത്തിനു പരിഹാരം കണ്ടെത്തല്‍ പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണെന്നുമാണ് പി.ഡി.പിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."