വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മല അരുവിയിലേക്ക് റോഡ്: അര കിലോമീറ്റര്‍ നിര്‍മാണം ഒഴിവാക്കി
ഈരാററുപേട്ട; കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാര്‍മല അരുവിയിലേക്കു പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍പെടുത്തി നിര്‍മിച്ച റോഡില്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അര കിലോമീറ്ററോളം ദൂരത്തില്‍ നിര്‍മാണം ഒഴിവാക്കിയതായി ആക്ഷേപം.
ആച്ചൂക്കാവ് ദേവീമഹേശ്വര ക്ഷേത്രം, മംഗളഗിരി പള്ളി, സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള 500 മീറ്റര്‍ ദൂരമാണ് റോഡുനിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ ഒഴിവാക്കിയത്. ഒഴിവാക്കിയ തുകയ്ക്ക് ആനുപാതികമായിട്ടല്ല തുകയില്‍ കുറവു വരുത്തിയതെന്ന് ആക്ഷേപമുണ്ട്.
പണി ആരംഭിച്ചപ്പോള്‍ സ്ഥാപിച്ച ബോര്‍ഡില്‍ റോഡിനു ദൂരം 5.090 കിലോമീറ്റര്‍ എന്നും നിര്‍മാണത്തിനുള്ള തുക 44,24,0273 എന്നും രേഖപ്പെടുത്തിയിരുന്നു. റോഡുനിര്‍മാണം ആരംഭിക്കുന്ന തീക്കോയി വാഗമണ്‍ റോഡില്‍ കുടംവെട്ടിയിലാണു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, ടാറിങ് പൂര്‍ത്തീകരിച്ചപ്പോള്‍ കുടംവെട്ടി മുതല്‍ മംഗളഗിരി വരെയുള്ള 500 മീറ്റര്‍ ഒഴിവാക്കി ടാര്‍ ചെയ്യുകയും നിലവിലുണ്ടായിരുന്ന ബോര്‍ഡ് തിരുത്തുകയും ചെയ്തു.
5.090 കിലോമീറ്റര്‍ എന്നത് 4.590 കിലോമീറ്റര്‍ എന്നാക്കുകയും ചെയ്തു. 500 മീറ്റര്‍ കുറച്ച വകയില്‍ 13,40,000 രൂപ മാത്രമാണു കുറച്ചത്. റോഡിന്റെ പേരുതന്നെ തെറ്റായിട്ടാണു ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."