HOME
DETAILS
MAL
ഇന്ത്യന്‍ 'സാറാബി' തേന്‍ ഉല്‍പന്നങ്ങള്‍ക്ക് സഊദിയില്‍ വിലക്ക്
backup
March 13 2018 | 08:03 AM
റിയാദ്: ഇന്ത്യയില്‍ നിന്നുള്ള സാറാബി തേനിനും തേന്‍ ഉല്‍പന്നങ്ങള്‍ക്കും സഊദിയില്‍ വിലക്കേര്‍പ്പെടുത്തി.
സഊദി ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. വ്യത്യസ്ത കവറുകളിയിലായി ലഭിക്കുന്ന സാറാബി ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ നിന്ന് വാങ്ങരുതെന്ന് ഉപഭോക്താക്കള്‍ക്ക് അതോറിറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആരോഗ്യ -സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണ് സാറാബി തേനുല്‍പ്പന്നങ്ങള്‍ക്ക് സഊദി ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി വിലക്കേര്‍പ്പെടുത്താന്‍ കാരണം. വിലക്കേര്‍പ്പെടുത്തിയ സാറാബി ഉല്‍പന്നങ്ങളുടെ വിശദ വിവരങ്ങള്‍ അതോറിറ്റി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."