HOME
DETAILS
MAL
'ട്രാഫിക് ഗുരു' കേരള പൊലിസിന്റെ പുതിയ മൊബൈല്‍ ആപ്
backup
March 14 2018 | 01:03 AM
തിരുവനന്തപുരം: റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരള പൊലിസ് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ 'ട്രാഫിക് ഗുരു' ഇന്നു മുതല്‍ നിലവില്‍വരും. രസകരമായ വിഡിയോ ഗെയിമിലൂടെ വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഈ 3ഡി വിഡിയോ ഗെയിം ആപ്.
പൊലിസ് ആസ്ഥാനത്ത് ഇന്ന് വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ'ട്രാഫിക് ഗുരു'വിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."