HOME
DETAILS
MAL
വി.എസിന് പദവി: മന്ത്രിസഭയില്‍ തീരുമാനമായില്ല; എല്‍.ഡി.എഫിന് വിട്ടു
backup
June 02 2016 | 06:06 AM
തിരുവനന്തപുരം: സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ പദവി നല്കുന്നതു സംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭായോഗം എല്‍.ഡി.എഫിനു വിട്ടു. മന്ത്രിസഭയുടെ ഉപദേശകനായി വി.എസ് വേണമോ എന്നതു ഘടകകക്ഷികള്‍ കൂടി തീരുമാനിക്കേണ്ട വിഷയമായതിനാലാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനം എല്‍.ഡി.എഫിനു വിട്ടത്. കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും വ്യക്തമായ തീരുമാനമെടുത്തിരുന്നില്ല. അതിനു ശേഷമാണ് മന്ത്രിസഭ തന്നെ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. എന്നാല്‍, മന്ത്രിസഭയിലും തീരുമാനമാകാതെ എല്‍.ഡി.എഫിനു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."