HOME
DETAILS

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

  
December 11, 2024 | 10:09 AM

mk-stalin-vaikom-satyagraha-ceremony-periyar-memorial-meeting-pinarayi-vijayan

വൈക്കം: തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്യുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാത്രി സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടത്തും. കോട്ടയം കുമരകം ലേക് റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച്ച. 

നാളെ രാവിലെ 10മണിക്കാണ് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്യപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.

തന്തൈ പെരിയാര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി എം.കെ സ്റ്റാലിന്‍ പെരിയാര്‍ സ്മാരകത്തേയും ഗ്രന്ഥശാലയേയും നവീകരിക്കാന്‍ 8.14 കോടി രൂപ അനുവദിച്ചിരുന്നു. അതുപയോഗിച്ച് തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് ഇവിടെ നവീകരിച്ചത്.

ചടങ്ങില്‍ ദ്രാവിഡ കഴകം അധ്യക്ഷനും തന്തൈ പെരിയാറിന്റെ ശിഷ്യനുമായ കെ.വീരമണി മുഖ്യാതിഥിയായിരിക്കും. തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍, പൊതുമരാമത്ത് മന്ത്രി എ.വി വേലു, ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.പി സാമനാഥന്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  2 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  2 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  2 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  2 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  2 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  2 days ago