കര്‍ഷകപ്രക്ഷോഭം പ്രത്യാശ പകരുന്നു: കോടിയേരി
കോഴിക്കോട്: കര്‍ഷക പ്രഭോക്ഷഭങ്ങളായിരിക്കും നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.ഐ.ടി.യു ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി 'കേരളം കാട്ടുന്ന ബദല്‍' വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരിനെതിരേയുള്ള പോരാട്ടം ആത്മഹത്യയിലൂടെയാകരുത്. അതു ചൂഷകവര്‍ഗത്തിനു സഹായകരമാകും. സര്‍ക്കാരിനു പോരാട്ടത്തിലൂടെയാണ് മറുപടി നല്‍കേണ്ടത്. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യാശ പകരുന്ന പുതിയ മുന്നേറ്റമാണ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമൊക്കെ കാണുന്നത്. അതു രാജ്യത്തിനു പുതിയ ദിശാബോധം നല്‍കും. ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമോയെന്നാണു വികസന കാര്യത്തിലെ ഇടതുപക്ഷ കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി.
ഇടതുപക്ഷത്തെയും വോട്ടുബാങ്ക് രാഷ്ട്രീയം ബാധിച്ചില്ലേയെന്നു ചിന്തിക്കണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാര്‍ഷികമേഖല ആധുനികവല്‍ക്കരിക്കാത്തതാണ് കര്‍ഷകര്‍ പിന്നോട്ടുപോകാന്‍ കാരണം. ആഗോളീകരണത്തിന്റെ ബദല്‍ ക്ഷേമരാഷ്ട്രം ഇല്ലാതാക്കുമ്പോള്‍ അതിന്റെ ബദല്‍ കേരളമാണ്. ചരിത്രത്തില്‍ സ്ഥാനം ഇല്ലാത്തതിനാല്‍ മുന്‍കാല ചരിത്രമെല്ലാം തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്നും കാനം ചൂണ്ടിക്കാട്ടി. ഡോ. ആര്‍. രാംകുമാര്‍, എളമരം കരീം, പി. മോഹനന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."