വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് നടി
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്‍ ദിലിപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായി.
വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജി വിചാരണയ്ക്കായി വേണമെന്നും രഹസ്യ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടി ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന ദിലിപിന്റെ ആവശ്യം കോടതി തള്ളി. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം എല്ലാ രേഖകളും ദിലിപിനു നല്‍കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നാണ് തൃശ്ശൂരില്‍നിന്നു ഷൂട്ടിങിനായി കൊച്ചിയിലേക്ക് പോകുകയായിരുന്ന നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
എട്ടാം പ്രതിയായ നടന്‍ ദിലിപ് ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്. ഇതില്‍ പത്തു പ്രതികള്‍ ഇന്ന് ഹാജരായി. തുടര്‍ നടപടികള്‍ മാര്‍ച്ച് 28 നു വീണ്ടും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."