HOME
DETAILS
MAL
ദിലീപിന് തിരിച്ചടി; ഡി സിനിമാസ് ഭൂമിയിടപാടില്‍ കൈയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
backup
March 15 2018 | 13:03 PM
തൃശൂര്‍: നടന് ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറിയെന്നും ഈ ഭൂമിയിടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പൊതു താല്പര്യഹരജിയിലാണ് നടപടി. ദിലീപിനു പുറമെ, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയെയും കേസില്‍ എതിര്‍കക്ഷിയാക്കും.
തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയ്യേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."