HOME
DETAILS
MAL
സഭാ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
backup
March 15 2018 | 13:03 PM
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നാലു ദിവസം വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസ്സിലാവില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകര്‍പ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നു.
എന്നാല്‍ അവധി ദിവസങ്ങളായതാണ് വൈകാന്‍ കാരണമെന്നും ഉത്തരവ് വായിച്ച് മനസ്സിലാക്കാന്‍ വൈകിയതാണ് നടപടി വൈകാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിച്ചെങ്കിലും അവധി ദിവസം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം, കേസെടുത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."