മോദിക്കെതിരേ വിമര്‍ശനവുമായി ശിവസേന
മുംബൈ: പ്രധാനമന്ത്രി മോദിക്കെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന. രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പ്രധാനമന്ത്രി ഇക്കാര്യം തിരിച്ചറിയാതെ ലോകനേതാക്കളെ കാഴ്ചകള്‍ കാണിച്ച് നടക്കുകയാണെന്നാണ് ശിവസേന ആരോപിച്ചത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങള്‍ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയാകട്ടെ ലോക നേതാക്കളെ ക്ഷണിക്കാന്‍ മത്സരിക്കുകയാണ്. അവരെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ കാഴ്ച കാണിക്കാനും മോദി തിരക്കുകൂട്ടുകയാണ്.
തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കര്‍ഷ ആത്മഹത്യ അടക്കം നിരവധി പ്രശ്നങ്ങളാണ് രാജ്യം നേരിടുന്നത്. ഇതിലൊന്നും പ്രധാനമന്ത്രി ആശങ്കപ്പെടുന്നില്ല. പ്രശ്നങ്ങളെല്ലാം ജനങ്ങള്‍ തന്നെ നേരിടേണ്ടതാണെന്ന ചിന്തയാണ് മോദിക്കുള്ളതെന്നും ശിവസേന ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."