HOME
DETAILS

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

  
Web Desk
October 11, 2024 | 10:26 AM

kasaragod-si-accused-assaulting-auto-driver-new-video

കാസര്‍കോട്: ഓട്ടോഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ അനൂപിന് സസ്പെന്‍ഷന്‍. അനൂപ് സമാനമായ അതിക്രമങ്ങള്‍ മുമ്പും നടത്തിയതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മറ്റൊരു ഓട്ടോ ഡ്രൈവറെ എസ.ഐ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നൗഷാദിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച എസ്ഐ, ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. വണ്ടിയില്‍ കയറാന്‍ പറഞ്ഞാല്‍ കയറിയാല്‍ മതിയെന്നും കൂടുതലൊന്നും പറയേണ്ടെന്നും എസ് ഐ പറയുന്നുണ്ട്. 

ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ തന്റെ ഓട്ടോറിക്ഷ കുടുങ്ങിയെന്നും കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐ പി. അനൂപ് ഓട്ടോയുടെ താക്കോല്‍ ഊരി കൊണ്ടുപോയെന്നും പിന്നീട് പലതവണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതല്ലാതെ ഓട്ടോ വിട്ടുതന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് സമൂഹമാധ്യമത്തിലിട്ട വീഡിയോയില്‍ അബ്ദുല്‍സത്താര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവത്തില്‍ എസ്.ഐ അനൂപിനേയും ഓട്ടോറിക്ഷ തടഞ്ഞ ഹോം ഗാര്‍ഡിനേയും അന്ന് തന്നെ സ്ഥലം മാറ്റിയിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  5 days ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  5 days ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  6 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  6 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  6 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  6 days ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  6 days ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  6 days ago