HOME
DETAILS
MAL
ഭൂമിയില്‍ ഏറ്റവും സന്തോഷമുള്ളത് ഫിന്‍ലന്‍ഡില്‍
backup
March 16 2018 | 01:03 AM
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള രാജ്യം ഫിന്ലന്ഡെന്ന് യു.എന്‍.
ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയില്‍ (വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ്) റിപ്പോര്‍ട്ടിലാണ് സന്തോഷ രാജ്യം കണ്ടെത്തിയത്.
ഇന്ത്യയുടെ സ്ഥാനം പാകിസ്താനും നേപ്പാളിനും പിന്നില്‍ 156 രാജ്യങ്ങളില്‍ 133ാം സ്ഥാനമാണ്. 75ാം സ്ഥാനത്താണ് പാകിസ്താന്. നേപ്പാള്‍ 101ാം സ്ഥാനത്തും ഭൂട്ടാന് 97ാ ംസ്ഥാനത്തുമാണ്.
115ാംസ്ഥാനത്ത് ബംഗ്ലാദേശും 116ാം സ്ഥാനത്ത് ശ്രീലങ്കയുമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇന്ത്യ 11 സ്ഥാനങ്ങള്‍ പിന്നോട്ടായി. 2017ലെ പട്ടികയില്‍ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ. യു.എന്‍ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ് സൊലൂഷന് നെറ്റ്വര്‍ക്കാണ് പട്ടിക തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."