HOME
DETAILS
MAL
ഇന്ത്യയുടെ ആദ്യ പോരാട്ടം പാകിസ്താനുമായി
backup
March 16 2018 | 01:03 AM
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ എഫ്.ഐ.എച് പുരുഷ ഹോക്കി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ചിരവൈരികളായ പാകിസ്താന്. ഹോളണ്ടിലെ ബ്രെഡയില്‍ ജൂണ്‍ 23 മുതല്‍ ജൂലൈ ഒന്ന് വരെയാണ് ചാംപ്യന്‍സ് ട്രോഫി. ജൂണ്‍ 23നാണ് ഇന്ത്യ- പാക് പോരാട്ടം. 24ന് അര്ജന്റീനയുമായും 27ന് ആസ്ത്രേലിയയുമായും 28ന് ബെല്‍ജിയവുമായും 30ന് ഹോളണ്ടുമായുമാണ് ഇന്ത്യയുടെ മറ്റ് പോരാട്ടങ്ങള്‍. 2016ല്‍ അരങ്ങേറിയ അവസാന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മത്സരത്തിലും ഇന്ത്യയുടെ എതിരാളികള്‍ പാകിസ്താന് തന്നെയാണ്. ഏപ്രില്‍ ഏഴിനാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ- പാക് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."