HOME
DETAILS
MAL
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍
backup
March 16 2018 | 01:03 AM
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പ്രീ ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡ് താരം നിചോണ്‍ ജിന്‍ഡാപോളിനെ വീഴ്ത്തിയാണ് സിന്ധു അവസാന എട്ടിലേക്ക് കടന്നത്. സ്‌കോര്‍: 21-13, 13-21, 21-18. ആദ്യ സെറ്റ് നേടിയ ശേഷം സിന്ധു രണ്ടാം സെറ്റ് കൈവിട്ടെങ്കിലും മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."