HOME
DETAILS

വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ വനംവകുപ്പ് ജീവനക്കാരുടെ തടയണകള്‍

  
backup
March 16 2018 | 03:03 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%be%e0%b4%b9%e0%b4%ae%e0%b4%95

മാനന്തവാടി: വേനല്‍ ശക്തമായതോടെ വരള്‍ച്ച രൂക്ഷമായ വയനാട് വന്യജീവി സങ്കേതത്തില്‍ വന്യമൃഗങ്ങള്‍ക്ക് തുണയാകാന്‍ വനം വകുപ്പ് ജീവനക്കാര്‍. ജല സംരക്ഷണത്തിന് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ 60ഓളം തടയണകളാണ് വനം വകുപ്പ് ജീവനക്കാര്‍ നിര്‍മിച്ചത്. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വി രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള ജീവനക്കാരാണ് തടയണ നിര്‍മിച്ചത്.
സങ്കേതത്തില്‍ കടപുഴകി വീണ് ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന ഉണങ്ങിയ മുളകള്‍വ നത്തിലെ ചെറു അരുവികളിലും തോടുകളിലും പാകി ഇതില്‍ ചെളി ഉപയോഗിച്ചാണ് തടയണ കെട്ടിയത്. ഇത്തരം തടയണകള്‍ക്ക് യാതൊരുവിധസാമ്പത്തിക ബാധ്യതകള്‍ വരുന്നില്ല എന്നതിനപ്പുറം പെട്ടെന്ന് നിര്‍മിക്കാനും കഴിയുന്നവയാണ്.
വനത്തിലുള്ളില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളില്‍ ഒന്നിലും തന്നെ തടയണകളില്‍ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ തടയണകള്‍ക്ക് യാതൊരു വിധ കേടുപാടുകളും വരുത്തുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. നിലവില്‍ വറ്റി വരണ്ട കുളങ്ങളില്‍ വെള്ളം യഥേഷ്ടം ലഭ്യമാക്കിയിട്ടുള്ളത് സമീപത്തൊഴുകുന്ന കാട്ടരുവിയില്‍ ചെറിയ തടയണ കെട്ടി ചാല്‍ കീറിയാണ്. വേനല്‍ രൂക്ഷമായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ദാഹജലത്തിനായിനാട്ടിലേക്കിറങ്ങി ഉണ്ടാകുന്ന ഗുരുതരമായ സാഹചര്യം ഒഴിവാകുന്നതിനും തടയണകള്‍ സഹായകമാകും. ജലക്ഷാമം ഏറെ രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രകൃതിയെയും മണ്ണിനെയും, പരിസ്ഥിതിയെയുമെല്ലാം സംരക്ഷിച്ച് കൊണ്ട് വനം വകുപ്പ് ജീവനക്കാര്‍ തിര്‍ത്ത ഈ തടയണകള്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറികൊണ്ടിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  33 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago