പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിനില്‍ വെച്ച് അപമാനിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ
കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിന്‍ യാത്രയ്ക്കിടെ തന്നെ അപമാനിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിഷയുടെ പുസ്തകമായ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെയായിരുന്നു സംഭവം. എന്നാല്‍ നിഷ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വ്യക്തമായ സൂചനകള്‍ നല്‍കുന്നുമുണ്ട്.
യാത്രയിലേറ്റ അപമാനം വിവരിച്ച് 'മീ ടൂ' പ്രചാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു.
കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്പാദത്തില് സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
ശല്യം സഹിക്കാനാവാതെ എഴുന്നേറ്റ് പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാല്‍ യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴുമെന്ന് പറഞ്ഞ് ടിടിആര്‍ കൈമലര്‍ത്തിയെന്നും നിഷ പുസ്തകത്തില്‍ വിവരിക്കുന്നു.
യുവാവിന്റെ ശല്യം അസഹ്യമായപ്പോള്‍ ഒച്ചയിട്ടതോടെ എഴുന്നേറ്റ് പോവുകയായിരുന്നുവെന്നും വീട്ടിലെത്തി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞുവെന്നും നിഷ ജോസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."