വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി റമദാന്‍കാംപയ്ന്‍ വിജയമാക്കുക:സമസ്ത
കല്‍പ്പറ്റ: 'റംസാനിലെ ദാനം ദീനിന്റെ നിലനില്‍പിന്' എന്ന പ്രമേയവുമായി വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ആചരിക്കുന്ന റംസാന്‍ കാംപയ്‌നിന്റെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്ന കവറുകളുടെ മഹല്ലുതല ഉദ്ഘാടനം ഇന്ന് ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും അതത് ഖത്തീബുമാര്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി നിര്‍വഹിക്കും. വാഫി, ഹിഫ്‌ള്, സആദാ കോളജുകളിലായി താമസിച്ച് മതം-ഭൗതിക വിദ്യകള്‍ നേടിക്കൊണ്ടിരിക്കുന്ന മുന്നൂറ് വിദ്യാര്‍ഥികളുടെ ഭക്ഷണ ചെലവുകള്‍ കണ്ടെത്തുന്നതിനാണ് കവര്‍ വിതരണം ചെയ്യുന്നത്.
ജില്ലയിലെ മതവിദ്യാഭ്യാസ രംഗത്ത് ഏറെ സ്വാധീനമുള്ള അക്കാദമിയുടെ നിലനില്‍പിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന റംസാന്‍ കാംപയ്ന്‍ വന്‍ വിജയമാക്കാന്‍ മഹല്ല് ഭാരവാഹികളോടും ഖത്തീബുമാരോടും സംഘടനാ പ്രവര്‍ത്തകരോടും സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കവര്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെങ്ങപ്പള്ളി മഹല്ല് പ്രസിഡന്റ് താണി അബൂബക്കര്‍ ഹാജി കവര്‍ ഏറ്റുവാങ്ങി. അക്കാദമി വൈസ് പ്രസിഡന്റ് സി.പി ഹാരിസ് ബാഖവി അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ സെക്രട്ടറി കാഞ്ഞായി ഉസ്മാന്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി, അബ്ദുല്‍ ഖാദിര്‍ മടക്കിമല, മൊയ്തീന്‍ മേപ്പാടി, കെ.എ നാസിര്‍ മൗലവി, മുഹമ്മദ്കുട്ടി ഹസനി, എം.എ ഇസ്മായില്‍ ദാരിമി, അബ്ദുറഹിമാന്‍ ദാരിമി സംബന്ധിച്ചു.
അക്കാദമി സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."