HOME
DETAILS

ചെമ്പരിക്ക ഖാസി വധം: സി.ബി.ഐ ഓഫിസ് ഉപരോധിക്കും

  
backup
March 16 2018 | 23:03 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-2


മംഗളൂരു: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഓഫിസ് ഉപരോധിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റിയും ഖാസി സംയുക്ത സമര സമിതിയും പ്രഖ്യാപിച്ചു.
കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ മംഗളൂരു ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ് ധര്‍ണയിലാണ് കര്‍ണാടകയിലേയും കേരളത്തിലെയും സി.ബി.ഐ ഓഫിസുകള്‍ ഉപരോധിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ മുഖേന ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് 31 നകം 25,000 ഇ മെയില്‍ സന്ദേശങ്ങളും പ്രധാനമന്ത്രിക്ക് അയക്കും.
ചടങ്ങ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി അധ്യക്ഷനായി.
സമര സമിതി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ, ഇസ്മാഈല്‍ യമാനി, സിദ്ദിഖ് ബണ്ട്വാള്‍, ഹാജി ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago