'മെഹര്‍-18': സമൂഹ വിവാഹവുമായി എം.ഇ.എ എന്‍ജിനീയറിങ് കോളജ്
മലപ്പുറം: 12 യുവതി യുവാക്കള്‍ക്ക് പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജ് വൈവാഹിക ജീവിതമൊരുക്കും. മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് 'മെഹര്‍-18' എന്ന പേരില്‍ സമൂഹ വിവാഹം നടത്തുന്നത്. 19ന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇത് മൂന്നാം തവണയാണ് കോളജ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
ഓരോ വധുവിനും എട്ടു പവന് സ്വര്‍ണാഭരണങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, വരന് വിവാഹ വസ്ത്രങ്ങള്‍ എന്നിവ സംഘാടകര്‍ നല്‍കും.ഇരു കുടുംബത്തില്‍ നിന്നും നൂറു പേര് വീതംചടങ്ങില് പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ പരിപാടികള്‍ക്ക് തുടക്കമാവും. നിക്കാഹിനു എം.ഇ.എ ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, പി. കുഞ്ഞാണി മുസ്ലിയാര് നേതൃത്വം നല്‍കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. റെജിന്‍. എം. ലിനസ്, ഡയരക്ടര്‍ വി.എച്ച് അബ്ദുല്‍ സലാം, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ മെഹബൂബലി, വി.പി ഷംസുദ്ദീന്, സ്റ്റുഡന്റ് കണ്‍വീനര്‍മാരായ അനീസ് മുഹമ്മദ്, അസ്ഹറുദ്ദീന്, മുഹമ്മദ് നൗഫല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."