കൈത്തറി തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ്: അഞ്ചുകോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ക്ക് ഉല്‍പാദന ഇന്‍സെന്റീവായി അഞ്ചു കോടി അനുവദിച്ചു.
നിശ്ചിത അളവിനെക്കാള്‍ കൂടുതല്‍ ഉല്‍പാദനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഒരുമാസം പരമാവധി 4,000 രൂപ വരെ ഇരട്ടിത്തുക കൂലിയായി ലഭിക്കും.
കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷം 9.5 കോടിയും അനുവദിച്ചു. ഉല്‍പാദന ഇന്‍സെന്റീവ് ആനുകൂല്യം സ്‌കൂള്‍ യൂനിഫോം തുണി നെയ്യുന്നതിനുള്‍പ്പെടെ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ ഈ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും മാസ വരുമാനത്തില്‍ നല്ല വര്‍ധന ലഭിക്കും. കൂടാതെ കൈത്തറി ഉല്‍പാദന വര്‍ധനവുമുണ്ടാകും.
കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ ആനുകൂല്യം കൂടുതല്‍ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
കൈത്തറി മേഖലക്ക് ആവശ്യമായ പുതിയ സ്റ്റീല്‍ തറികള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചുനല്‍കുന്നതിന് കാഡ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."