പുതിയ ബാറുകളില്ല; അടച്ചുപൂട്ടിയവ തുറക്കുമെന്ന് ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ ബാറുകളും മദ്യശാലകളും മാത്രമേ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും ബാറുകള്‍ ഇപ്പോള്‍ ഇല്ലെന്നും ബാക്കി കാര്യങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനായിരത്തില്‍ അധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ പട്ടണമായി കണക്കാക്കി പാതയോരത്ത് മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. വിനോദസഞ്ചാര മേഖലയിലെ പഞ്ചായത്തുകള്‍ക്ക് നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും ഇളവ് ലഭിക്കും. ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.
ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രിംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും നഗരപാതകളെയും മുന്‍സിപ്പല്‍ മേഖലകളെയും പിന്നീട് ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദൂരപരിധിയെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും 149 ബിയര്‍, വൈന്‍ പാര്‍ലറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 500 കള്ളുഷാപ്പുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ തുറക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കിട്ടുന്ന മുറയ്ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കും. കൂടാതെ കെ.ടി.ഡി.സിയുടെ കീഴില്‍ 500 ബിയര്‍ പാര്‍ലറുകളും തുറക്കും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 730 ബാറുകള്‍ക്കാണ് താഴു വീണത്. പിന്നീട് 25 ഓളം ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."