HOME
DETAILS
MAL
യമന്‍ സെന്‍ട്രല്‍ ബാങ്കിന് സഊദിയുടെ 2 ബില്യണ്‍ ഡോളര്‍ സഹായം
backup
March 17 2018 | 06:03 AM
റിയാദ്: യുദ്ധംമൂലം ദുരിതത്തിലായ യമന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദിയുടെ വക രണ്ടു ബില്യണ്‍ ഡീലര്‍ ധനസഹായം.
യമന്‍ സെന്‍ട്രല്‍ ബാങ്കിനാണ് സഊദി പണം നല്കി സഹായിച്ചത്. ഇത് സംബന്ധിച്ച കരാറില്‍ യമന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ: മുഹമ്മദ് ബിന്‍ മന്‍സൂര്‍ സമാം, സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ എന്നിവര്‍ തമ്മില്‍ റിയാദില്‍ ഒപ്പുവച്ചു.
ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്ക് നല്കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് സെന്‍ട്രല്‍ ബാങ്കിന് നല്കുന്ന ധനസഹായമെന്നു സഊദ്ടി ധനകാര്യ മന്ത്രി പറഞ്ഞു.
ഇതോടെ യമന്‍ സെന്‍ട്രല്‍ ബാങ്കിന് സഊദി നല്കിയ ധനസഹായം മൂന്നു ബില്യണ്‍ ഡോളര്‍ ആയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."