HOME
DETAILS

കണ്ടും കൊണ്ടും കോണ്‍ഗ്രസ് പഠിച്ചു; ഇനി വിശാലസഖ്യത്തിന്

  
backup
March 18 2018 | 01:03 AM

501089-2

ന്യൂഡല്‍ഹി: പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയകക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാന്‍ തയാറാണെന്ന് കോണ്‍ഗ്രസ്. ഇലക്ട്രോണിക് വോട്ടിങ്‌യന്ത്രം(ഇ.വി.എം) തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്നും ബാലറ്റ്‌പേപ്പര്‍ തിരികെക്കൊണ്ടുവരണമെന്നും കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ബി.ജെ.പിക്കെതിരേ സംഘ്പരിവാര്‍വിരുദ്ധ പക്ഷത്തുള്ള മുഴുവന്‍ പാര്‍ട്ടികളെയും ഒന്നിച്ച് അണിനിരത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി തയാറാക്കിയ രാഷ്ട്രീയപ്രമേയം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോക്‌സഭയിലെ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് അവതരിപ്പിച്ചത്.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തിന് തയാറാണെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ബി.ജെ.പിയിതര കക്ഷികള്‍ക്കുള്ള വാതില്‍തുറന്നിടല്‍ കൂടിയാണ്. ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യം പരസ്യമായി തന്നെ ഇതാദ്യമായാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നേരത്തേ ഇടതുപക്ഷം, എ.എ.പി, ബി.എസ്.പി, തൃണമൂല്‍ എന്നീ കക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയപ്രമേയത്തിന് പുറമെ, കാര്‍ഷിക, വിദേശകാര്യ, സാമ്പത്തിക പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുന്‍ ധനമന്ത്രി കൂടിയായ പി. ചിദംബരമാണ് സാമ്പത്തികപ്രമേയം അവതരിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള വി.ഡി.സതീശന്‍ പിന്താങ്ങി.
ദാരിദ്ര്യനിര്‍മാര്‍ജനവും കാര്‍ഷിക മേഖലയിലെ പുരോഗതിയും ലക്ഷ്യമാക്കിയുള്ള നിര്‍ദേശങ്ങളടങ്ങിയ കോണ്‍ഗ്രസിന്റെ തനത് സാമ്പത്തികനയങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത വിധത്തിലുള്ളതാണ് പ്രമേയം. പാര്‍ട്ടിയുടെ സാമ്പത്തികനയമാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാന തടസമായി സി.പി.എം ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍, മുന്‍ സാമ്പത്തികനയങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി തയാറായില്ല.

 

പ്രമേയത്തിലെ പ്രധാനഭാഗങ്ങള്‍

വോട്ടിങ്‌യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബാലറ്റ് പേപ്പറിലേക്കു തന്നെ തിരിച്ചുപോവുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി ആലോചിക്കണം.

  • നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ല.
  • നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദേശിക്കുന്ന വനിതാ ബില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് പാസാക്കണം.
  • ആന്ധ്രപ്രദേശിന് പ്രത്യേകപദവി നല്‍കുമെന്ന വാക്ക് പ്രധാനമന്ത്രി പാലിക്കണം.
  • പരമോന്നത നീതിപീഠവുമായുള്ള ഏറ്റുമുട്ടല്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം.
  • എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യപൗരന്‍മാരായി കാണാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.
  • എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്.
  • ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ലജ്ജം ദുരുപയോഗം ചെയ്യുകയാണ്.
  • രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നു.
  • ഭരണഘടനാസ്ഥാപനങ്ങളും സര്‍ക്കാര്‍ സമിതികളും ഓരോന്നായി ആര്‍.എസ്.എസ് കൈക്കടത്തി.
  • രാജ്യത്തിന്റെ ജനാധിപത്യ- മതേതര സംവിധാനങ്ങള്‍ക്കും രാജ്യം ഇന്നോളം ഉയര്‍ത്തിപ്പിടിച്ച അടിസ്ഥാന മൂല്യങ്ങള്‍ക്കും ഭീഷണിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.
  • യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
  • 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടുതല്‍ പണം നല്‍കിയാണ് വാങ്ങിയത്. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം.
  • കള്ളപ്പണക്കാരും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നു.
  • ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട സ്വന്തം പണത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആധിയുണ്ട്.
  • വിമര്‍ശനത്തെ ബി.ജെ.പി സര്‍ക്കാരും സംഘ്പരിവാരും അസഹിഷ്ണുതയോടെയാണ് നേരിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  38 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago