HOME
DETAILS

ശരണബാല്യത്തെ വരവേറ്റ് ന്യൂഡല്‍ഹിയും 34 കുട്ടികളെ രക്ഷപ്പെടുത്തി

  
backup
March 18 2018 | 01:03 AM

%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b5%8d


തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല, ബാലഭിക്ഷാടന, തെരുവുബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡല്‍ഹിയും.
സീലമ്പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ശരണബാല്യം ടീം ഡല്‍ഹി പൊലിസിന്റെ സഹായത്തോടെ സീലമ്പൂര്‍ ജില്ലയിലെ ഗോണ്ടയില്‍ നടത്തിയ 3 റെസ്‌ക്യു ഓപ്പറേഷനില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു.
ലേബര്‍ ഓഫിസര്‍മാര്‍, പൊലിസ് ഓഫിസര്‍മാര്‍, ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തു. ഈ ഉദ്യമത്തെ നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍, കേരള വനിതാ ശിശുവികസന വകുപ്പിനെ അഭിന്ദിക്കുകയും പരിശീലന സംഘം മുഖേന വകുപ്പ് മന്ത്രിയ്ക്ക് മെമന്റോ കൊടുത്തയയ്ക്കുകയും ചെയ്തു.
കേരളത്തിന്റെ ശരണബാല്യം പദ്ധതി ദേശീയ ശ്രദ്ധയിലെത്തിച്ച ഉദ്യോഗസ്ഥരെ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ബാല വേല, ബാല ഭിക്ഷാടനം തടയുന്നതിനായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫിസേഴ്‌സിനെ നിയമിച്ചുകൊണ്ട് പ്രത്യേകമായിട്ടൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ശരണബാല്യം പദ്ധതിയുടെ പ്രവര്‍ത്തന ഫലമായി സംസ്ഥാനത്ത് 57 കുട്ടികളെയാണ് ഇതുവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ ശബരിമല സീസണിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ഇത് വിജയകരമായതിനെ തുടര്‍ന്ന് ജനുവരി 1 മുതല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ക്കൂടി വ്യാപിപ്പിച്ചു. ശരണബാല്യം പദ്ധതി കേരളത്തിലെ മറ്റ് 10 ജില്ലകളില്‍ കൂടി ഉടന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ പരിശീലനത്തിനായി എത്തിചേര്‍ന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ല കളിലെ ഡി.സി.പി.ഒ.മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായുള്ള 21 റെസ്‌ക്യൂ ഓഫിസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്.
ആഭരണ നിര്‍മ്മാണ യൂണിറ്റ്, വസ്ത്ര നിര്‍മാണ യൂണിറ്റ്, വെഡിംഗ് കാര്‍ഡ് നിര്‍മ്മാണ യൂണിറ്റ് എന്നിവിടങ്ങളില്‍ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. റെയ്ഡിനിടെ മൂന്ന് ഉദ്യോഗസ്ഥരെ തൊഴിലുടമകള്‍ തടഞ്ഞുവച്ചു. പൊലിസ് ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്.
മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടര്‍ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. നിര്‍മ്മാണ യൂണിറ്റുകള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സീല്‍ ചെയ്യുകയും കുട്ടികളെ ബാലവേലക്ക് വിധേയമാക്കിയ തൊഴില്‍ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്യ്തിട്ടുണ്ട്.
ശരണ ബാല്യം പദ്ധതിയുടെ സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ അബീന്‍ ഏ.ഒ, കൊല്ലം ഡി.സി.പി.ഒ സിജു ബെന്‍, കോട്ടയം ഡി.സി.പി.ഒ ബിനോയ്.വി.ജെ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചൈല്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരാണ് റെസ്‌ക്യു ഓപ്പറേഷനില്‍ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  9 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago